ഉപഗ്രഹവിക്ഷേപണമേഘലയില്‍ ഇന്നലെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ചുവിക്ഷേപിച്ചാണ് ഇന്ത്യ നേട്ടം കൈവരൈച്ചത്. എന്തായലും ISROക്ക് അഭിനന്ദനങ്ങള്‍... ഒരു ചെറിയ ബഡ്‌ജെറ്റിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ഒരു ചെറിയ കാലയളവില്‍ ഇത്രക്കൊക്കെ നേടിയെടുത്തല്ലൊ...അഭിനന്ദങ്ങള്‍.
ഇനി കാര്യത്തിലേക്ക് വരാം. 10 ഉപഗ്രഹങ്ങളില്‍ 2 എണ്ണം മാത്രമാണ് ഇന്ത്യയുടേടേത്, ബാക്കി 8 എണ്ണവും വിദേശ സര്‍വകലാശാലകളുടേതാണ്. കാലം പോയ പോക്കെ!! നമ്മുടെ കേരളത്തിലുമുണ്ടല്ലൊ പേരിന് 5-6 എണ്ണം. പറയുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നാണ് നമ്മുടെ കാലിക്കറ്റ്. പക്ഷേ പറഞ്ഞിട്ടെന്താ, തമ്മില്‍തല്ലാനും രാഷ്ട്രീയം കളിക്കാനുമല്ലെ അവര്‍ക്കു സമയം. പറഞ്ഞ ദിവസം ഒരു പരീക്ഷനടത്തി, ശരിയായ രീതിയില്‍ മൂല്യനിര്‍ണ്ണയവും നടത്തി പറഞ്ഞ ദിവസം റിസള്‍ട്ട് പബ്ലിഷ് ചെയ്യാന്‍ പോലും പറ്റത്ത നമ്മുടെ സര്‍വകലാശാലകള്‍ എന്നാണ് നന്നാവുക?
രാഷ്ട്രീയം കളിച്ച് നടക്കുന്ന കുട്ടി നേതാക്കന്മാര്‍ കോളേജ് തല്ലിതകര്‍ക്കാനും, പഠിപ്പ് മുടക്കാനും നടക്കാതെ കുറച്ച് പഠന കാര്യങ്ങളില്‍ കൂടി ശ്രദ്ധ കാണിക്കണം. ഒരു പരീക്ഷ നടത്താതതിനൊ, റിസള്‍ട്ട് പബ്ലിഷ് ചെയ്യാന്‍ വൈകുന്നതിനൊ ഇവിടെ ഒരു സംഘടനയും പ്രതികരിച്ചതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല...
ഇനിയെങ്കിലും നന്നാവാന്‍ ശ്രമിക്കുക....
PS: ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ISRO വാങ്ങിയത് $12000/Kg, മറ്റു രാജ്യങ്ങള്‍ വാങ്ങുന്നത് $20000-30000/Kg. അതുശരി, അപ്പോള്‍ മാര്‍ക്കറ്റ് റേറ്റിന്റെ പകുതി ക്വോട്ട് ചെയ്താണല്ലെ 'ഒര്‍ഡര്‍' പിടിച്ചത്!!!കള്ളന്‍!!
2 comments:
ആദ്യമേ ഡിമാന്‍ഡ് ഇട്ടാലെങ്ങനാ ശരിയാകുന്നത്? ലെറ്റ്സ് വെയ്റ്റ്
വെറുതേ ആശിപ്പിക്കല്ലേ...നമ്മുക്ക് എന്ത്ഉം കേന്ദ്രം തരുമല്ലോ.
Post a Comment