"സഘാവേ, എന്താണീ വൈരുദ്ധ്യാത്മക ഭൌതിക വാദം?"
"അതായത് നമ്മള്‍ ഇപ്പോള്‍ ബി.ജെ.പി അടക്കമുള്ള സംഘ പരിവാര്‍ സവര്‍ണ്ണ ഹൈന്ദവ ഭീകരതക്കെതിരെയും, അവകാശ നിഷേധങ്ങള്‍ക്കെതിരെയും, എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരേയും പടപൊരുതുകയാണല്ലോ"
"അതെ"
"ഈ അവസരത്തില്‍ ആരെങ്കിലും ഒരാള്‍ നമ്മളെ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ നമ്മുടെ ശത്രുക്കളെ പിന്തുണച്ചാല്‍ അവര്‍ക്കെതിരെ നമ്മള്‍ പോരാടണം. പറ്റുമെങ്കില്‍ അയാളെ മ്മടെ മണിയാശാന്റെ ലിസ്റ്റില്‍ കേറ്റണം. ഇതാണ് വൈ.ഭൌ.വാ."
"ഇപ്പൊ മനസ്സിലായി. ഇനി ഹൈപ്പോതെട്ടിക്കല്‍ ആയി ഒരു സംശയം കൂടി ഉണ്ട് സഘാവേ. നമ്മുടെ നിലപാട് തെറ്റായിരുന്നു എന്ന് വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?"
"ഇതിലെന്താ ഇത്ര ഹൈപ്പോതെറ്റിക്കല്‍? ഒരു പത്തോ പന്ത്രണ്ടോ വര്‍ഷം കഴിഞ്ഞു നാം നമ്മുടെ തെറ്റ് തിരുത്തും. നമ്മളെ പോലെ പക്വതയുള്ള പാര്‍ട്ടി വേറെ ഉണ്ടോ?"
"ഇല്ല സഘാവേ ഇല്ല. സിംഗിള്‍ പീസ് ഐറ്റം അല്ലെ!"
No comments:
Post a Comment