August 04, 2009

മുംബൈ ഡയറി: ഛത്രപതി ശിവാജി ടെര്‍മിനസ്‌



ഛത്രപതി ശിവാജി ടെര്‍മിനസ്‌ - CST


ഞാന്‍ മുംബായില്‍ എത്തിയിട്ട്‌ ഏകദേശം ഒരാഴ്ചയാവാറായെങ്കിലും, താമസിക്കുന്നത്‌ ഛത്രപതി ശിവാജി ടെര്‍മിനസിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണെങ്കിലും ഇതുവരെ CST കാണ്ടിരുന്നില്ല. അവസാനം ഇന്നലെയാണ്‌ എനിക്കതിനവസരം കിട്ടിയത്‌.

ഇന്നലെ ഞാന്‍ (പതിവുതെറ്റിച്ച്‌)ബസിലാണ്‌ നരിമാന്‍ പോയിന്റില്‍ നിന്നും ഹോട്ടലിലേക്ക്‌ പോന്നത്‌. ബസ്‌ CSTയുടെ മുമ്പിലാണ്‌ നിര്‍ത്തിയത്‌. ബസ്സ്‌ ഇറങ്ങിയ എന്റെ മുമ്പില്‍ ഛത്രപതി ശിവാജി ടെര്‍മിനസ്‌ അങ്ങനെ നീണ്ടു നിവര്‍ന്ന് കിടന്നു. അതുവരെ വന്ന സ്ഥിതിക്ക്‌ ആ ദൃശ്യം ഒന്നു ക്യാമറില്‍ പകര്‍ത്താം എന്നും തിരുമാനിച്ചു. കയ്യില്‍ ഉണ്ടായിരുന്ന മൊബെയിലിന്റെ 1.3 മെഗാപിക്സലില്‍ 4 പടങ്ങളായി CST പതിപ്പിച്ചു, പിന്നെ കമ്പ്യൂട്ടറിലിട്ട്‌ മുകളില്‍ കാണുന്ന പോലെ ഒറ്റ പടമാക്കി!!

3 comments:

Anonymous said...

Thanks for post. It’s really imformative stuff.
I really like to read.Hope to learn a lot and have a nice experience here! my best regards guys!
--
rockstarbabu
--

seo jaipur--seo jaipur

ദീപക് രാജ്|Deepak Raj said...

ബോംബയില്‍ പോയിട്ടുണ്ടെങ്കിലും ഫോട്ടോ എടുത്തിട്ടില്ല. എല്ലാം കള്ളന്മാര്‍ ആണെന്ന് കേട്ടിട്ടുള്ളതുകൊണ്ട് കാമറ എടുക്കാന്‍ പേടി.. പടം കൊള്ളാം..

sivaprasad said...

ബ്രിടിഷുകാര് ഈ കെട്ടിടം പണിഞ്ഞത് കൊണ്ട് കാണാന്‍ ഭംഗി ഉള്ള ഒരു എന്ണ്ണം എങ്കിലും ഉണ്ടായി. അല്ലെങ്കില്‍ നാല് ഇഷ്ടിക എടുത്തു വെച്ച് മുകളില്‍ ഒരു ടാര്‍പ്പായും വെച്ച് കെട്ടി ടെര്‍മിനല്‍ ആക്കിയേനെ ഈ പരിഷകള്‍. ബ്രിടിഷുകാര് പണിത കെട്ടിടം ഉപയോഗിക്കാം പക്ഷെ വിക്ടോറിയ എന്നാ പേര് പറ്റില്ലാ !!!!