August 09, 2008

"എനിക്കു ഒളിമ്പിക്സ്‌ കാണണ്ട, ചൈനയിലേക്ക്‌ പോകുകയും വേണ്ട"

ഇതു ഞാന്‍ പറഞ്ഞതല്ലേ, നമ്മുടെ കൊച്ചു കേരളത്തിലെ പ്രമുഖ 'ഖേല്‍ രത്ന'യും, ബഹുഃ സ്പോര്‍ട്സ്‌ മന്ത്രിയുമായ ശ്രീമാന്‍ വിജയകുമാര്‍ജീ (അതുതന്നെയാണ്‌ പ്രസ്തുത ഗഡിയുടെ പേരെന്നു തോന്നുന്നു) ഇന്ന് പ്രസ്താവിച്ചതാണ്‌.

മന്ത്രിക്ക്‌ ചൈനയില്‍ പോകാന്‍ ഒരു വ്യാക്കൂണ്‍. ദോഷൈകദ്രിക്കുകള്‍ പറയുന്ന പോലെ, എതൊരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റിന്‍റ്റേയും വിശുദ്ധ രാജ്യമായ ചൈന സര്‍ക്കാര്‍ചിലവില്‍ ഒന്നു ചുറ്റിയടിക്കാനൊന്നുമല്ല അദ്യം അങ്ങോട്ട്‌ പോകാന്‍ തിരുമാനിച്ചത്‌. അവിടെ ഒളിമ്പിക്സ്‌ അല്ലെ, കായിക കേരളത്തിന്റെ മന്ത്രി നേരിട്ട്‌ ചെന്ന് എല്ലാം നോക്കി നടത്തി തരണമെന്ന് പോളിറ്റ്‌ ബ്യൂറോ,ചൈനയും പിന്നെ ബീജിംഗ്‌ മണ്ഡലം സിക്രട്ടറിയും നേരിട്ട്‌ വിളിച്ച്‌ അറിയിച്ചുവത്രെ!!
അപ്പോഴാണ്‌ കേന്ദ്രം ഉടക്കിയത്‌, പോകുന്നതൊക്കെ കൊള്ളാം, പക്ഷെ സ്വന്തം ചിലവില്‍ വേണമെന്ന് മാത്രം എന്ന് കേന്ദ്രം. സങ്കതി ചൈനയിലേക്കാണേങ്കിലും കയ്യില്‍ നിന്ന് കാശെടുക്കണമെന്നു കേട്ടപ്പ്പ്പോള്‍
മന്ത്രീജീയുടെ ഭാവമൊക്കെ അങ്ങു മാറി :
"എനിക്കു ഒളിമ്പിക്സ്‌ കാണണ്ട, ചൈനയിലേക്ക്‌ പോകുകയും വേണ്ട"
ഇനി കേന്ദ്രത്തിന്റെ ബൂര്‍ഷ്വാ നയത്തിനെതിരെ പ്രതികരിക്കുമെന്നും പറഞ്ഞിട്ടുണ്ട്‌, മന്ത്രീജി.
വിപ്ലവം ജയിക്കട്ടെ, സഖാവെ!!!

2 comments:

Rajin Kumar said...

സമാന ലേഖനം ഇവിടെ കാണാം

തൂലിക said...

പക്ഷെ അങ്ങേര്‍ പോയിരുന്നെങ്കില്‍ കപ്പ് നമുക്ക് കിട്ടിയേനെ, ഇനി അഥവാ കിട്ടിയില്ലെങ്കില്‍ തന്നെ അടിച്ച് മാറ്റിക്കൊണ്ട് വന്നേനെ..