ജപ്പാനിലാണ് ആദ്യമായി ഒരു നോവല്‍ മോബെയില്‍ ഫോണില്‍ പബ്ലിഷ് ചെയ്തത് എന്നാണ് കേട്ടുകേള്‍വി. ഇപ്പോള്‍ ട്രെന്‍ഡ് മാറി. മൊബൈല്‍ മാറി ട്വിറ്ററാണ് പുതിയ മീഡിയമായിരിക്കുകയാന്നത്.
ചിന്ദു ശ്രീധരന് എന്ന "ഇന്ത്യന്‍ ഇന്‍ ഇംഗ്ലണ്ട്" ലെക്ചറര്‍ ആണ് പുതിയ ഉദ്യമത്തിനു പിന്നില്‍. രണ്ടാമൂഴത്തില്‍ ഭീമന്റെ വീക്ഷണകോണില്‍ നിന്നും മഹഭാരത കഥ പറഞ്ഞ MTയുടെ പാത പിന്തുടരുകയാണ് ഇദ്ദേഹവും. എന്നാല്‍ ഒരു വിത്യാസം മാത്രം. മാഷ് കഥ പറയുന്നത് ട്വിറ്ററിലാണ്.
മാഷ് ഇതിനെ കാണുന്നത് ഒരു പരീക്ഷണമായാണ്.ഒരുപക്ഷെ പുതുതലമുറയൊട് സംവദിക്കാന്‍ ഇതിലും നല്ല ഒരു മാധ്യമം ഇല്ല എന്നുള്ള തിരിച്ചറിവാകും മാഷെ ഇതിനു പ്രേരിപ്പിച്ചത്.
മാഷ് ഇതിനെ കാണുന്നത് ഒരു പരീക്ഷണമായാണ്.ഒരുപക്ഷെ പുതുതലമുറയൊട് സംവദിക്കാന്‍ ഇതിലും നല്ല ഒരു മാധ്യമം ഇല്ല എന്നുള്ള തിരിച്ചറിവാകും മാഷെ ഇതിനു പ്രേരിപ്പിച്ചത്.
മഹാഭാരതത്തിന്റെ അതിന്റെ എല്ലാ ഭംഗിയോടും, അര്‍ത്ഥതലങ്ങളോടും കൂടി പുനരാവിഷ്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. എന്നാല്‍ ട്വിറ്ററിനെ പോലെ ഒരു 'മൈക്രൊ ബ്ലോഗിംഗ്' സൈറ്റില്‍ മഹാഭാരതം പോലെ മഹത്തായ ഒരു ഇതിഹാസം പുന:സൃഷ്ടിക്കനുള്ള അദ്ദേഹത്തിന്റെ ഉദ്യമം പ്രശംസനീയം തന്നെ.
പണ്ട് അമര്‍ചിത്രകഥയായി വന്ന മഹഭാരതം (അതിന്റെ എല്ലാ ഭാഗങ്ങളും,ഒന്നൊ രണ്ടോ ഓഴിച്ച് ഇപ്പോഴും എന്റെ കയ്യിലുണ്ട്) വായിച്ചാണ് ഞാന്‍ മഹാഭാരത ഇതിഹാസം അറിഞ്ഞത്. പുതിയ തലമുറയില്‍ അമര്‍ചിത്രകഥയുടെ സ്ഥാനം ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണ് തോന്നുന്നത്. കാത്തിരുന്ന് കാണാം!
1 comment:
ശരിക്കും ചിന്തു പണിക്കർ ട്വിറ്റിഫൈ ചെയ്യുന്നത് എം ടിയുടെ രണ്ടാമൂഴം അല്ല....അതിനെ ആധാരമാക്കി പ്രേം പണിക്കർ തന്റെ ബ്ലോഗിൽ എഴുതുന്ന ഭീംസേൻ എന്ന നോവലാണ്...
Post a Comment