August 05, 2009

ബെര്‍ളി(ത്തരങ്ങളെ)യെ കാണ്മാനില്ല


സ്വ:ലേ ഇസ്പഷല്‍ പതിപ്പ്‌

അപ്ഡേറ്റ് (Aug 7,09 10.46AM IST): ഗ്രഹണം മാറി. ബെര്ളിത്തരങള്‍ ഇപ്പൊ OK ആയിട്ടുണ്ട്

ശുദ്ധനുണയനും, മഹാതോന്ന്യാസിയും, എക്കൊണൊമിക്സ്‌ മാത്രം പഠിക്കാത്തവനും, 2003 മുതല്‍ സ്ഥലത്തെ പ്രധാന വഷളനും സര്‍വോപരി ഈ അടുത്തകാലത്ത്‌ മലയാളം ബൂലോകത്ത്‌ ഭൂകമ്പമുണ്ടക്കി നടക്കുന്നവനുമായ ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിനെ കാണ്മാനില്ല!!

ബെര്‍ളിത്തരങ്ങളുടെ പതിവു ഡോസ്‌ കിട്ടാതെ പല സ്ഥിരം വായനക്കാരും, തേങ്ങയടിക്കാരും ഇതികര്‍ത്തവ്യതാമൂഢരായി ബൂലോകത്ത്‌ കറങ്ങുന്നുണ്ടെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. അതിനിടെ ഈ തിരോധാനത്തിനു പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ബെര്‍ളിയുടെ ബ്ലോഗിന്റെ തിരോധാനത്തിനുമുമ്പില്‍ ഒരു ബ്ലോഗ്‌ സിന്‍ഡിക്കേറ്റ്‌ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്‌ ആദ്യം കിട്ടിയ സൂചനകള്‍ സൂചിപ്പിക്കുന്നത്‌. നോര്‍ത്ത്‌ കോറിയന്‍ ഹാക്കര്‍മാര്‍ സംഘടിതമായി നടത്തിയ ഒരാക്രമണത്തിന്റെ ഫലമാണീ തിരോധാനം എന്നും കരുതുന്നവരുണ്ട്‌. ആദ്യം ഹാക്ക്‌, എന്നിട്ടും പഠിച്ചില്ലെങ്കില്‍ ആറ്റം ബോംബ്‌ എന്ന് നോര്‍ത്ത്‌ കോറിയന്‍ പട്ടാള മേധാവി പ്രസ്താവിച്ചതായി കേള്‍ക്കുന്നു. സംഗതി ഏതായലും ഇന്നലെ വരെ ബ്ലോഗ്‌ കടന്നിടത്ത്‌ ഇപ്പോള്‍ Shasta Animal Welfare Foundationന്റെ ഒരു തട്ടിക്കൂട്ട്‌ സൈറ്റ്‌ ആണ്‌ കിടക്കുന്നത്‌.

ഓഫീസില്‍ വെറുതെ ഇരുന്നു ബോറടിക്കുമ്പോള്‍ സമയം പോകാനായി തുടങ്ങിയ ശീലമാണ്‌ ബ്ലോഗ്‌ വായന, പ്രത്യേകിച്ച്‌ ബെര്‍ളിത്തരങ്ങള്‍.അതുകൊണ്ട്‌ എത്രയം പെട്ടെന്ന് ബെര്‍ളിയുടെ ബ്ലോഗ്‌ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരട്ടെ!!

(ബെര്‍ളിയുടെ പോസ്റ്റില്‍ ഇടക്ക്‌ വരുന്ന നല്ല പോസ്റ്റുകളെ ഇഷ്ടപ്പെടുന്ന ഒരു ബുലോഗി)

കുറിപ്പ്‌: ഇതില്‍ ആദ്യം കൊടുത്തിരിക്കുന്ന ഭാഗം ബെര്‍ളിയുടെ പ്രൊഫെയിലില്‍ നിന്നും അനുവാദമില്ലാതെ എടുത്തതാണ്‌.

1 comment:

Unknown said...

ഓണ അഘോഷങ്ങൾ ബൂലോകത്ത് തുടങ്ങാൻ പോകുവല്ലെ
എന്തേലും ജിമ്മിക്കുകൾ തേടി ആശാൻ പോയതാകും