May 14, 2008

നൂറില് നൂറ്റിപ്പത്ത് ശതമാനം വിജയം!!!

ഈ വര്ഷം SSLCക്ക് വിജയശതമാനം 92 കടന്നു. ശിവ ശിവ എന്താ കഥ? 2006ല് ആഞ്ഞുപിടിച്ചിട്ടും 70ല് താഴെ നിന്നത് കേവലം 2 വര്ഷം കൊണ്ട് 92ല് എത്തിയിരിക്കുന്നു!!! ഭഗവാന് (ഗ്രേഡിംഗ്?)തേരി മായാ!!! നമ്മുടെ വിദ്യാഭ്യാസ വകുപ്പ് എന്തഭ്യാസം കാണിച്ചാണ് ശതമാനം ഇങ്ങനെ വര്ദ്ധിപ്പിച്ചതെന്നറിയാന് ലേഖകനൊരാഗ്രഹമുണ്ടേ....

ഉയര്ന്ന വിജയശതമാനം കഴിവിന്റെ, പ്രതിഭയുടെ അളവുകോലാണെങ്കില് ഈ ഗ്രേഡിംഗ് മാമാങ്കത്തിനു മുന്പ്
ജീവിച്ചിരുന്ന, ഇപ്പോള് വംശനാശം അടഞ്ഞുപോയ 'റാങ്ക്' ജേതാക്കളെല്ലാവരും ഡാക്റ്റര്മാരായി 'പാവങ്ങളെ ഫ്രീയായി' ചികിത്സിച്ചു നടന്നേനെ!!!

റാങ്കിനുവേണ്ടിയുള്ള മത്സരം കുട്ടികളുടെ മനോനില തെറ്റിക്കുമെന്നതാണ് ഗ്രേഡിംഗ് ഏര്പ്പെടുത്താന് വിദ്യാഭ്യാസ വകുപ്പ്
കണ്ടുപിടിച്ച കാരണം. പത്രസമ്മേളനം വിളിച്ച് ചേര്ത്ത് റാങ്ക് പ്രഖ്യാപനം, മന്ത്രി പുംഗവന്റെ ഭവന സന്ദര്ശനം, പിന്നെ പത്രക്കാരുടെ വക ഇന്റര്വ്യൂ... ഇങ്ങനെ റാങ്ക് പ്രഖ്യാപനം ഒരാഖോഷമാക്കിത്തീര്ത്തതിനു പിന്നില് വിദ്യാഭ്യാസ വകുപ്പിനും
ഒരു പങ്കില്ലേ? എന്നിട്ട് എല്ലാത്തിനും പരിഹാരമായി ഗ്രേഡിംഗ്.... കൊള്ളാം...നമ്മുടെ വിദ്യാഭ്യാസ നിലവാരം അടുത്തുതന്നെ ബഹിരാകാശം കടക്കും..

ഈ നിലക്കുപോയാല് അടുത്ത വര്ഷം വിജയശതമാനം 110 ആകും, തീര്ച്ച!!! വിദ്യാഭ്യാസ വകുപ്പിനു ലേഖകന്റെ ഭാവുകങ്ങള്, keep up the GOOD work!!!!

4 comments:

A Cunning Linguist said...

ഭാവിയില്‍ SSLC എഴുതണം എന്ന് ചിന്തിക്കുന്നവര്‍ തന്നെ പാസ്സ് ആകും.... അതാണ്!

അജയ്‌ ശ്രീശാന്ത്‌.. said...

എങ്ങനെ പഠിക്കാതെ
പരീക്ഷയെഴുതി വിജയിക്കാം
എന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുന്ന
വിദ്യാഭ്യാസമന്ത്രിയെ ലഭിച്ചത്‌
നമ്മുടെ ഭാഗ്യമല്ലേ....
മിസ്റ്റര്‍ ; സ്വ. ലേ....
കാര്യക്ഷമതാ വര്‍ഷമാവുമ്പോള്
‍അങ്ങിനെയൊക്കെ സംഭവിക്കും..
സ്വാഭാവികം... മുഖം ചുളിച്ചിട്ട്‌ കാര്യമില്ല..ട്ടോ...

~nu~ said...

മാഷേ! ഇതു മലയാളമണ്ണാണ്. ഇവിടെ പലതും നടക്കും!

ഫസല്‍ ബിനാലി.. said...

വിജയ ശതമാനം കൂടിയാല്‍ വിദ്യഭ്യാസ നിലവാരം കൂടുമോ? അറിയില്ല എന്നാണുത്തരമെങ്കില്‍ ഇന്നാ പിടിച്ചോ വേറൊരു സിദ്ധാന്തം-വിദ്യഭ്യാസ നിലവാരം കൂടിയാല്‍ വിജയ ശതമാനം കൂടും തീര്‍ച്ച. മന്ത്രി ബേബി പറഞ്ഞത് സി ബി എസ് സി വിജയ ശതമാനം തൊണ്ണൂറ്റി നാലൊക്കെയാണ്‍ അപ്പോള്‍ നമുക്ക് തൊണ്ണൂറ്റി രണ്ട് എങ്കിലും ആയില്ലെങ്കില്‍ മോശമാ, അല്ലെങ്കില്‍ നമ്മളിത്തിരി ശതമാനം കൂടിയാല്‍ പരാതിയായി, കേസായി. 'ഇതെന്ത്രടപ്പനേ?'

പിന്നാമ്പുറ വാര്‍ത്തകളിങ്ങനെ; വിജയ ശതമാനം കൂട്ടാന്‍ ഭരണ അദ്ധ്യാപക യൂണിയന്‍കാര്‍ വളരെ ലാവിഷ് ആയി മാര്‍ക്ക് ഇട്ടത്രേ. പിന്നെ തുടര്‍ മൂല്യ നിര്‍ണ്ണയത്തിന്‍റെ ഭാഗമായുള്ള മാര്‍ക്ക് മുഴുവന്‍ അങ്ങ് കൊടുത്തു, അല്ലെങ്കില്‍ വെവരം അറിയുമെന്ന് ആരൊക്കെയോ ഭീഷണിപ്പെറ്റുത്തി. ചില ചോദ്യങ്ങള്‍ തെറ്റിച്ച് കൊടുക്കുകയും അതിന്‍റെ ഫലമായി അതിന്‍രെ മുഴുവന്‍ മാര്‍ക്കും ആറബി പറഞ്ഞ പോലെ യാ അള്ള കല്ലി വല്ലി എന്ന് പറഞ്ഞ് അങ്ങ് കൊടുത്തു വത്രേ, കേക്കണേ നാട്ടുകാരെ...പിന്നെ ചോദ്യത്തിനു ഉത്തരം എഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക്, ഉത്തരത്തിനു പകരം തിരിച്ചൊരു ചോദ്യ ചിഹ്നം ഇട്ടു കൊടുത്താല്‍ ഇത് വല്ല അത്യന്താധുനിക കവിതയാണെന്ന് തെറ്റിദ്ധരിച്ച് മാര്‍ക്ക് അങ്ങ് ഇട്ടു കൊടുക്കുമത്രേ

എന്തെങ്കിലുമാകട്ടെ പിള്ളേരൊക്കെ പ്ലസ്സ് ടു വിന്‍ പോകട്ടെ, സീറ്റില്ലെങ്കില്‍ പുതിയ സ്ക്കൂളുകള്‍ക്ക് അനുവദിക്കാം അതും ഒരു ബിസിനസ്സ് ആണല്ലോ ഇപ്പോള്‍.